പറണ്ടോട് : ഒാൾ കേരള ടെയിലേഴ്സ് അസോസിയേഷൻ പറണ്ടോട് യൂണിറ്റ് സമ്മേളനം പറണ്ടോട് സെന്റ് വിക്ടേഴ്സ് എൽ.പി സ്കൂളിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ് അംബികയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിഅംഗം വിജയകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ജി. ഗീത സംഘടനാറിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എം.എസ്.സുധാകരൻ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് ഖജാൻജി ഇ. ശാന്തകുമാരി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. രമ്യ കെ.എസ്. അനുശോചന പ്രമേയവും നിഷ സ്വാഗതവും മോഹനൻ ചെട്ടിയാർ നന്ദിയും പറഞ്ഞു.ഭാരവാഹികളായി എം.എസ്. സുധാകരൻ (പ്രസിഡന്റ്), അംബിക (സെക്രട്ടറി), മിനിമോൾ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.