
നെടുമങ്ങാട് : ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള മാനവ മൈത്രി സന്ദേശയാത്രയ്ക്ക് എസ്എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയനിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. ബൈജു തോന്നയ്ക്കൽ,കടകംപള്ളി സനൽ,കോലത്തുകര മോഹനൻ , ചേങ്കോട്ടുകോണം സുരേന്ദ്രൻ ,പ്രൊഫ. ശിശുപാലൻ,ബാലു മഹേഷ്, അനി അയ്യപ്പദാസ്,സിംലാ രാജീവ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. പഴകുറ്റി യൂണിയൻ ആസ്ഥാനത്തു നടന്ന സമ്മേളനത്തിന് യൂണിയൻ പ്രസിഡന്റ് എ. മോഹൻ ദാസും മറ്റു ഭാരവാഹികളും നേതൃത്വം നൽകി.ഗോപാലൻ റൈറ്റ് ,ഷിജു വഞ്ചുവം,ശിവാനന്ദൻ പ്ലാത്തറ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പ്രസാദ്, ട്രഷറർ രമേഷ് ,പഴകുറ്റി രാജേഷ്,നന്ദിയോട് രാജേഷ്,വനിതാ സംഘം പ്രസിഡന്റ് ലതാകുമാരി ,സെക്രട്ടറി കൃഷ്ണാ റൈറ്റ് ,ജയാ വസന്ത്, ലിജി, സിന്ധു ,മൈക്രോ ഫിനാൻസ് യൂണിറ്റ് പ്രവർത്തകർ , ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.