peroorkada

തിരുവനന്തപുരം: പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.ലേബർ റൂം കോംപ്ലക്‌സ്,പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്,പാലിയേറ്റീവ് കെയർ വാർഡ്, നവീകരിച്ച ഒ.പി വിഭാഗം,അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പങ്കെടുക്കും.

8.30 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിൽ ലിഫ്ട് ഉൾപ്പെടെയുള്ള സൗകര്യത്തോടെയാണ് വാർഡുകളും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും സജ്ജമാക്കിയിരിക്കുന്നത്.ആർദ്രം പദ്ധതി വഴി ഒ.പി.ഡി ട്രാൻസ്‌ഫോർമേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 80 ലക്ഷം രൂപ ചെലവാക്കിയാണ് ഒ.പി വിഭാഗവും 15 കിടക്കകളുള്ള ഒബ്സർവേഷൻ റൂമോട് കൂടിയ ആധുനിക അത്യാഹിത വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. 1.96 കോടി രൂപ ചെലവാക്കിയാണ് അത്യാധുനിക ലക്ഷ്യ ലേബർ റൂം കോംപ്ലക്‌സ് ഒരുക്കിയത്.