തിരുവനന്തപുരം: ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം 2024' പുഷ്പമേളയ്ക്കും ദീപാലങ്കാരത്തിനും ക്രിസ്മസ് ദിനത്തിൽ തുടക്കമാകും.ജനുവരി 3വരെയാണ് മേള.വ്യാപാര മേള,ഔഷധസസ്യ പ്രദർശനം,ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ,ഭക്ഷ്യമേള,അമ്യൂസ്‌മെന്റ് പാർക്ക്,കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും നടക്കും.വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.പങ്കെടുക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഓഫീസിലോ കനകക്കുന്നിലെ ഫെസ്റ്റിവെൽ ഓഫീസിലോ രജിസ്റ്റർ ചെയ്യണം.കനകക്കുന്നിലെ ഫെസ്റ്റിവെൽ ഓഫീസ് 19 മുതൽ പ്രവർത്തനം ആരംഭിക്കും.

വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകൾ,നഴ്സറികൾ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഇതിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടണം.ഫോൺ:81295 77496,94000 55397.വസന്തോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയർമാനും മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ എന്നിവർ മുഖ്യരക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു.