തിരുവനന്തപുരം: മധുവനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് വിന്റർസ്‌കൂൾ 20ന് മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ വൈകിട്ട് 6ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പുളിയറക്കോണത്തുള്ള മധുവനത്തിലാണ് ശിബിരം സംഘടിപ്പിക്കുന്നത്.ആദ്യദിവസങ്ങളിൽ ആയുർവേദം,അലോപ്പതി,ഹോമിയോപ്പതി,സിദ്ധ,പ്രകൃതിജീവനം,യോഗ,ചൈനീസ് ആരോഗ്യശാസ്ത്രം എന്നിവയിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്യാമ്പംഗങ്ങളുമായി സംവദിക്കും. ഭാരതീയ നാടകവേദി,നൃത്തങ്ങൾ,ചിത്രരചന മുതലായ വിഷയങ്ങൾക്ക് പുറമെ ആസ്തികവും നാസ്തികവുമായ ഭാരതീയ ദർശനങ്ങൾ,ലോകത്തിലെ മതസംഹിതകൾ തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്. 45 വയസിന് താഴെയുള്ളവർക്ക് അദ്ധ്യയനം,താമസം,ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.വിവരങ്ങൾക്ക് 7012318970.