
നേമം: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നേമം പൊലീസ് അറസ്റ്റു ചെയ്തു.ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖിൽ പൂജാർ(35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 5ന് നേമം സ്കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കടക്കാരും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.