തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ച് നടത്തി. സംസ്ഥാനതല ഉദ്ഘാടനം പട്ടം വൈദ്യുതി ഭവന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.വൈദ്യുതി ബോർഡിനെ പിണറായി സർക്കാർ അഴിമതി നടത്താനുള്ള വെള്ളാനയാക്കി മാറ്റിയെന്ന് വി.ഡി.സതീശൻ പറഞ്ഞു.കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കരാർ റദ്ദാക്കി അതേ കമ്പനികളിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. മണിയാർ ജല വൈദ്യുതി കരാർ കാർബോറണ്ടത്തിന് നീട്ടിക്കൊടുക്കാനുള്ള നീക്കത്തിന് പിന്നിലും അഴിമതിയാണെന്നും അതിനെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.എ.ഐ.സി.സി സെക്രട്ടറി വി.കെ.അറിവഴകൻ,യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, ജി.സുബോധൻ, ജി.എസ് ബാബു, എൻ.ശക്തൻ, വി.എസ്.ശിവകുമാർ,പാലോട് രവി, പീതാംബരക്കുറുപ്പ്, ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,കെ.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വട്ടിയൂർക്കാവ്,കരമന ബ്ലോക്കുകളിൽ കെ.മുരളീധരൻ, മംഗലപുരത്തും പാളയത്തും വി.എസ്.ശിവകുമാർ,വർക്കല, നാവായിക്കുളം ബ്ലോക്കുകളിൽ വർക്കല കഹാർ, വാമനപുരത്ത് ടി .ശരത്ചന്ദ്രപ്രസാദ്, നെടുമങ്ങാട്ട് എം.എ. വാഹീദ്, അരുവിക്കരയിൽ കെ.എസ്.ശബരീനാഥൻ, കാട്ടാക്കട, കോവളം, കാഞ്ഞിരംകുളം ബ്ലോക്കുകളിൽ എം.വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകരയിൽ നെയ്യാറ്റിൻകര സനൽ, നേമത്ത് മര്യാപുരം ശ്രീകുമാർ, പാറശാലയിൽ എ.ടി ജോർജ്ജ്, വെള്ളറടയിൽ ആർ.വത്സലൻ, ആര്യനാട്ട് ബി.ആർ.എം.ഷെഫീർ, കല്ലറയിൽ ആനാട് ജയൻ, കിളിമാനൂരിൽ എൻ.സുദർശനൻ, ആറ്റിങ്ങലിൽ വി.ജയകുമാർ, ചിറയിൻകീഴിൽ എം.ജെ.ആനന്ദ് എന്നിവർ ഉദ്ഘാടനം ചെയ്തു.