തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നില്ലെന്നും നിലവിൽ എ.എം.വി.ഐ റാങ്ക് ലിസ്റ്റിലുള്ള 83 പേർക്ക് നിയമന ഉത്തരവ് നൽകിയെന്നും മന്ത്രി കെ.ബി.ഗണേശ്‌കുമാർ അറിയിച്ചു അവരുടെ പരിശീലനം അടുത്ത മാസം ആരംഭിക്കും. സ്വകാര് ബസുകളെ നീരീക്ഷക്കുക, വാഹനം പരിശോധിക്കുക തുടങ്ങിയ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ജീപ്പിനു പകരം മോട്ടോർ സൈക്കിൾ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.