
കാട്ടാക്കട:സ്വകാര്യ പുരയിടത്തിൽ പണിചെയ്യവെ വീടിന്റെ ചുറ്റുമതിൽ പൊളിഞ്ഞു വീണ് അമ്പലത്തിൻകല ആലങ്കോട് ആറ്റിൻകര വീട്ടിൽ രമേശൻ(56) മരിച്ചു.തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മതിലിന്റെ ഒരു ഭാഗം രമേശന്റെ പുറത്തേക്ക് വീഴുകയായിരുന്നു.കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിച്ചു.കാട്ടാക്കട എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റായിരുന്ന രമേശൻ ബി.ജെ.പി സ്ഥാനാർത്ഥിയായി ചെമ്പനാകോട്,അമ്പലത്തിൻകാല വാർഡുകളിലായി രണ്ടു തവണ മത്സരിച്ചിട്ടുണ്ട്.ഭാര്യ:കെ.വി.ധനുജ.മക്കൾ:ആർ.ഡി.ആരോമൽ,ഡി.ആർ.ആർച്ച. മരുമകൻ:സൂരജ് സുധൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.