തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചു കെട്ടി സി.പി.എം ഏര്യാ സമ്മേളനം നടത്തിയ സംഭവത്തിൽ സ്റ്റേജിൽ ഉണ്ടായിരുന്ന നേതാക്കളുടെ പേരും വിവരങ്ങളും പൊലീസ് ഹൈക്കോടതിക്ക് കൈമാറി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കം 16 പേരുടെ പേരും മേൽവിലാസവും അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്.

. സമ്മേളനത്തിന് ഉപയോഗിച്ച മൈക്ക് സെറ്റും പന്തലും കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. പന്തൽ കൊണ്ടുവന്ന വാഹനങ്ങളും കസേരകളും പിടിച്ചെടുത്തു. ഇവ വഞ്ചിയൂർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഡിസംബർ 5നാണ് പാളയം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിനായി റോഡ് അടച്ചത്. സ്റ്റേജിൽ ഉണ്ടായിരുന്ന മുഴുവൻ നേതാക്കളുടെയും മേൽവിലാസങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.