ചലച്ചിത്രോത്സവത്തിന്റെ അഞ്ചാംദിനത്തിൽ പി.ഭാസ്‌കരന്റെ സ്മരണകളുണർത്തി നീലക്കുയിലിന്റെ പ്രദർശനം നടന്നു. നീലക്കുയിലിൽ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിൻ മോഹന് ചലച്ചിത്ര അക്കാഡമിയുടെ ആദരം സെക്രട്ടറി സി.അജോയ് സമർപ്പിച്ചു. നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമ്മകളിൽ വിപിൻ മോഹൻ വാചാലനായി. ഭാസ്‌ക്കരൻ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.