scst

തിരുവനന്തപുരം: പട്ടികജാതിക്കാരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും സർഫാസി നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിന് മുന്നിൽ കൂട്ട ധർണ നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങൾ എഴുതിത്തള്ളുന്നതിനും, കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ പട്ടികജാതി ഡയറക്ടർക്ക് നിവേദനം നൽകി.അഡ്വ.പി.എ.പൗരൻ അദ്ധ്യക്ഷത വഹിച്ചു. വി.സി.ജെന്നി,മാഗ്ലിൻ ഫിലോമിന, അജിത് പച്ചനാടൻ, പ്രേം ബാബു.പി.എം,പ്രൊവിന്റ്.പി.എം,പി.ജെ.മാനുവൽ,ഷാജി.പി.കെ, സേതു, രമേശ്.കെ.എ,വിജയൻ.പി.കെ,സി.പി.നഹാസ്,കെ.പി.പുഷ്‌കരൻ,പി.എ.കുട്ടപ്പൻ, ഹരി.എസ്,
പത്മാവതി കോഴിക്കോട്, സുലോചന അശോകൻ, ഗിരിജ സത്യൻ എന്നിവർ പങ്കെടുത്തു.