കോവളം: റോഡ് മുറിച്ചുകടക്കവെ ക്ഷേത്രം ജീവനക്കാരിയായ വൃദ്ധയെ ബൈക്കിടിച്ച് തെറിപ്പിച്ചു. പാച്ചല്ലൂർ (ചുടുകാട്) ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ജീവനക്കാരിയും പാച്ചല്ലൂർ ഡി.എൻ.ആർ.എ കാർത്തികയിൽ തങ്കം (72) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 8 ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കോവളം ഭാഗത്തുനിന്നുവന്ന ബീമാപള്ളി സ്വദേശികളുടെ ബൈക്കാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലക്കും കൈക്കും പരിക്കേറ്റു. ഉടൻ നാട്ടുകാർ തങ്കത്തിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.