തിരുവനന്തപുരം: അട്ടക്കുളങ്ങര - ഈഞ്ചയ്ക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം 700 എം.എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ നാളെ രാവിലെ 8 വരെ ശ്രീവരാഹം,ഫോർട്ട്,ചാല,വള്ളക്കടവ്,പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും പാൽക്കുളങ്ങര, ശംഖുംമുഖം, ആറ്റുകാൽ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർഅതോറിട്ടി അറിയിച്ചു.