
ഗുരുജനങ്ങളേ
മലനിരകളേ
പുഴകളേ
പൊറുക്കണം.
ഒരു പ്രവചനവും
ഞങ്ങൾ ചെവിക്കൊണ്ടില്ല,
ദുരയുടെ തിമിരക്കണ്ണുകൾ
ഒന്നും കാണിച്ചുതന്നില്ല,
ആർത്തിയുടെ ഗഹ്വരങ്ങൾ
ഒന്നും കേൾപ്പിച്ചില്ല,
അവിഹിത സമ്പാദ്യത്തിന്റെ
മോഹമനസുകൾക്കുള്ളിൽ
മനുഷ്യനും പ്രകൃതിക്കും
നേരിനും ഉൺമയ്ക്കും
ഇടമുണ്ടായില്ല!
എല്ലാം എടുത്തുപോയില്ലേ;
തിരിച്ചുകിട്ടാനത്തവണ്ണം.
അർഹതയില്ലാത്തതിനാൽ മാത്രം
മാപ്പിരക്കുന്നില്ല
സർവ്വംസഹ പോലും
സഹിക്കാത്ത തെറ്റുകൾ...