കാട്ടാക്കട: കാട്ടാക്കടയിൽ പ്ലാവൂരിൽ അജ്ഞാത ജീവിയെന്ന് സംശയം.ചൊവ്വാഴ്ച രാത്രിയോടെ ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങാൻ ഭയന്ന് രാവിലെ പുരയിടം പരിശോധിച്ചപ്പോൾ അജ്ഞാത ജീവിയുടെ കാൽപ്പാടുകളുണ്ടായിരുന്നു.ദിലീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ സുരേഷും കുടുംബവുമാണ് വാടകയ്ക്ക് താമസിക്കുന്നത്.കുട്ടികളുൾപ്പെടെ ഭയപ്പാടിലാണ്.സമീപവാസികളും രാത്രി ശബ്ദം കേട്ടതായി പറയുന്നു.വനംവകുപ്പിലും പൊലീസിലും വിവരമറിയിച്ചു. സമീപത്ത് ഏക്കറുകണക്കിന് വസ്തു കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ നിന്നും ഏതെങ്കിലും ജീവികൾ വന്നതാണോയെന്ന സംശയവുമുണ്ട്.