
കടയ്ക്കാവൂർ: താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.കോൺഗ്രസ് പാനലിനെയാണ് പരാജയപ്പെടുത്തിയത്.1988 ൽ സ്ഥാപിച്ച ഈ സംഘത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതുവരെയും സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘം ഭരിച്ചിരുന്നത്.
സെൽവൻ ജോൺ,സ്റ്റീഫൻ ലുവിസ്,റോബിൻ സൈറസ്,എഡിസൺ ഡാനിയേൽ,ജെറോൺജോൺ,സുനിൽ ആന്റപ്പൻ,ഗോർബച്ചേവ്,ഔദ ക്രിസ്തുദാസ്,മേരി സുജ,അന്നമേരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സെൽവൻ ജോൺ പ്രസിഡന്റായും,ഗോർബച്ചേവ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.സി.പി.എം പാനലിനെ വിജയിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര നന്ദി പറഞ്ഞു.