
വെള്ളറട: ജില്ല ആസൂത്രണ സമിതിയുടെയും ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആര്യങ്കോട് വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചു. ജില്ലറൂറൽ എസ്.പി.കിരണ നാരായൺ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ല ശിശുവികസന ഓഫീസർ തസ്തീം.പി.എസ്, എഴുത്തുകാരി വി.എസ്.ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം അൻസജിതാറസൽ, ആർ.സിമി, ഐ.ആർ.സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഇൻചാർജ് എസ്.ആർ.പ്രമീള, സി.ഡി.പി.ഒ സിന്ധു തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഒറ്റശേഖരമംഗലം മുതൽ ആര്യങ്കോട് വരെ രാത്രി നടത്തവും സംഘടിപ്പിച്ചു.