ആറ്റിങ്ങൽ: സ്വിഗ്ഗി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് നടത്തവെ സ്വിഗ്ഗി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അമീറിനെ സ്വകാര്യ ഓൺലൈൻ വിതരണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ ആക്രമിച്ചതായി പരാതി. സമാധാനപരമായി പണിമുടക്ക് നടത്തിയ തൊഴിലാളികൾക്കു നേരെ പ്രകോപനങ്ങളില്ലാതെ ആക്രമണം നടത്തുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അമീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് 23ന് മാനേജ്മെന്റുമായി സംസാരിച്ച് ഒത്തുതീർപ്പുണ്ടാക്കാമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ ഉറപ്പിൽ അനിശ്ചിതകാല സമരം പിൻവലിച്ചു. അമീറിനെ ആക്രമിച്ചതിനെതിരെ നടത്തിയ പ്രതിഷേധപരിപാടി സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.മുരളി, ഹിഷാം ആലംകോട്,സിദ്ധാർത്ഥ് തുടങ്ങിയവർ സംസാരിച്ചു.