ചിറയിൻകീഴ്: എസ് എൻ ഡി പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ സംയുക്തമായി ശിവഗിരി മഹാതീർഥാടനത്തിനു മുന്നോടിയായി 25ന് നടത്തുന്ന താലൂക്കുതല വിളംബര പദയാത്രയുടെ ഭാഗമായുള്ള പഞ്ചശുദ്ധി പീതാംബരദീക്ഷ സമർപ്പണം നാളെ നടക്കും.ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ രാവിലെ 9.30നു നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശിമഠം പി.ബിജു പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും.ആദ്യ പീതാംബര ദീക്ഷ യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് കെട്ടി ഉദ്ഘാടനം നിർവഹിക്കും. ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി അധ്യക്ഷത വഹിക്കും.പീതാംബരദീക്ഷ ഏറ്റുവാങ്ങാനെത്തുന്നവർ രാവിലെ 9ന് മുൻപായി ഗുരുക്ഷേത്ര മണ്ഡപത്തിൽ എത്തിച്ചേരണമെന്നു ഗുരു ക്ഷേത്ര വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ അറിയിച്ചു. ഫോൺ: 9895523618.