swami-veereswarananda

വർക്കല: ജി.കെ.പിളള ഫൗണ്ടേഷന്റെ ഗുരുജ്യോതി പുരസ്കാരം ഗുരുധർമ്മപ്രചരണസഭാ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദയ്ക്ക് നൽകി ആദരിക്കും.കേരളത്തിനകത്തും പുറത്തും ഗുരുദേവദർശന പ്രചാരണത്തിനും വത്തിക്കാനിലെ ലോകമത പാർലമെന്റിന്റെ സംഘാടനത്തിലുള്ള പങ്കാളിത്തവും പരിഗണിച്ചാണ് അവാർഡ്. 24ന് വൈകിട്ട് 6ന് വർക്കല മേവ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജി.കെ.പിളള അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.