ആറ്റിങ്ങൽ: ചിറയിൻകീഴ് വർക്കല താലൂക്കുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വിവിധ ചട്ടലംഘനത്തിന് 1,38,250 രൂപ പിഴ ചുമത്തി. 53 വാഹനങ്ങളാണ് പ്രത്യേക സ്ക്വാഡ് പരിശോധിച്ചത്.ഇതിൽ 3 പേർ മദ്യപിച്ച് വാഹനം ഓടിച്ചിരുന്നു.ലൈസൻസ്,യൂണിഫോം തുടങ്ങി നിരവധി ചട്ടലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.