ആറ്റിങ്ങൽ: കൊച്ചുവേളി-താംബരം പ്രതിവാര സ്പെഷ്യൽ ട്രെയിന് (06035/06036) വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചു. വർക്കല ശിവഗിരി സ്റ്റേഷനിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് അടൂർപ്രകാശ് എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് തീരുമാനം.നേരത്തെ റെയിൽവേ അധികൃതർക്കു കത്ത് നൽകിയിരുന്നു.ഈ ട്രെയിനിന് കഴക്കൂട്ടത്തും സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതും അനുവദിച്ച് കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് എം.പി അറിയിച്ചു.