നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ജനു.15,18,20 തീയതികളിൽ പ്രത്യേക സർവീസുകൾ നടത്തും.തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ പാർവതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് മഹോത്സവം പ്രമാണിച്ച് 12മുതൽ 23വരെ ഭക്തജനങ്ങളുടെ ലഭ്യത അനുസരിച്ച് സർവീസ് ഉണ്ടാവും.

ക്രിസ്മസ് അവധി പ്രമാണിച്ച് വരുന്ന 21ന് പൊന്മുടി വാഴ്വാന്തോൾ, 22ന് അയ്യപ്പചരിതം പേറുന്ന കുളത്തൂപ്പുഴ ആര്യങ്കാവ് അച്ചൻകോവിൽ,പന്തളം പുണ്യക്ഷേത്രങ്ങളും തെന്മല റോസ്മല,അതിരപ്പിള്ളി, വാഴച്ചാൽ മലക്കപ്പാറ, 23ന് അടവി,ഗവി പരുന്തുംപാറ, 24ന് വാഗമൺ പരുന്തുംപാറ, 25ന് ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല്,​ 26ന് മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീംപാർക്ക്, 27ന് പാഞ്ചാലിമേട് അഞ്ചുരുളി രാമക്കൽമേട്, 29ന് കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിശ്വരൂപ ദർശനം,30ന് കുമരകം ഹൗസ് ബോട്ട് യാത്ര, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ,ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടം-ചെറുതോണി ഡാം-ഇടുക്കി ഡാം തുടങ്ങിയ യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രനഗരിയായ മധുര തഞ്ചാവൂരിലേക്കും തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കും, മൂന്നാർ, മറയൂർ, സൈലന്റ് വാലി, ആഡംബര കപ്പൽ യാത്രയും ബി.ടി.സി ശബരിമല സ്പെഷ്യൽ സർവീസും നടത്തും.സ്കൂൾ- കോളേജ് ട്രിപ്പുകൾക്കും കല്യാണ ആവശ്യങ്ങൾക്കും സംഘടനാപരമായ യാത്രകൾക്കും കുറഞ്ഞ നിരക്കിൽ ബസുകൾ ഓടിക്കും. വിവരങ്ങൾക്കും യാത്രകൾ ബുക്ക് ചെയ്യുന്നതിനും 9744135537, 9074361954.