ramesh-chennithala

തിരുവനന്തപുരം: തമിഴ്നാട് മാതൃകയിൽ 100 യൂണിറ്ര് വൈദ്യുതി സൗജന്യമായി നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും അദ്ദേഹം പുറത്തുവിട്ടു. വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകളിൽ ഇനി ഒപ്പുവയ്ക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന 4.29 രൂപയ്ക്ക് മുകളിൽ യൂണിറ്റിന് വില വരില്ലെന്ന് സർക്കാർ ഉറപ്പാക്കണം. ദീർഘകാല കരാർ റദ്ദാക്കി ഉയർന്ന വിലയ്ക്ക് ഹൃസ്വകാല കരാറുകൾ ഉറപ്പിച്ചതിന് പിന്നിലുള്ള അഴിമതി യെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.