വെഞ്ഞാറമൂട്:കാറും ബൈക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ നെടുമങ്ങാട് സ്വദേശി സുരേന്ദ്രന് (54) പരിക്കേറ്റു.ബുധനാഴ്ച രാവിലെ എട്ടിന് എം.സി റോഡിൽ കീഴായിക്കോണത്ത് വച്ചായിരുന്നു അപകടം.വെഞ്ഞാറമൂട് ഫയർഫോഴ്സ് പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.