
ശിവഗിരി : തീർത്ഥാടനത്തിന്റെ ഭാഗമായി പീതാംബരദീക്ഷ നാളെ രാവിലെ 10ന് ശിവഗിരി മഹാസമാധി സന്നിധിയിൽ നടക്കും. ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പീതാംബരദീക്ഷാസമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ, ജി.ഡി.പി.എസ്. സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ധർമ്മാനന്ദ, സ്വാമി ദേശികാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി ശ്രീനാരായണദാസ്, സ്വാമി വിശാലാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി. സുകുമാരൻ, കേന്ദ്രകമ്മിറ്റിയംഗം ചന്ദ്രൻ പുളിങ്കുന്ന്, രാജേഷ് സഹദേവൻ, അശോകൻ ശാന്തി, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ തുടങ്ങിയവർ പങ്കെടുക്കും.