ശംഖുംമുഖം: ക്രിസ്മസ് ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ കരോൾ ഗാനങ്ങളുമായി കൂട്ടിക്കൂട്ടങ്ങൾ തീരത്ത്. ക്രിസ്മസിന് മുന്നോടിയായി പുൽക്കൂടും ക്രിസ്മസ് ട്രീയും തീരത്തെ വീടുകളിലും ക്ളബുകളിലും നേരത്തെ തന്നെ ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും രൂപത്തിലുമുള്ള പേപ്പർ നക്ഷത്രങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ. 50 രൂപ മുതൽ 400 രൂപ വരെ വിലയുള്ള നക്ഷത്രങ്ങളാണ് ഏറെയും. ഉണ്ണിയേശു ഉൾപ്പെടെ ഒരു സെറ്റ് പ്രതിമകൾക്ക് 500 മുതൽ 700 രൂപ വരെ വിലയുണ്ട്. വലിപ്പമനുസരിച്ച് വിലയും ഉയരും. റെഡിമേഡ് പുൽക്കൂടിനാണ് ഏറെ പ്രിയം. 700 രൂപ മുതൽ 1000 വരെയാണ് വില.
സാന്താക്ലോസ് വരെ
നക്ഷത്രങ്ങൾ ഇക്കുറി അധികവും അറിയുന്നത് സിനിമാ പേരുകളിലാണ്. ഒരു വയസുള്ള കുട്ടിക്ക് പാകത്തിനുള്ള 200 രൂപ വിലവരുന്ന കുഞ്ഞ് പപ്പയുടെ വേഷം മുതൽ 3000 രൂപ വിലയുള്ള സാന്താക്ലോസ് കുപ്പായം വരെ വിപണിയിലുണ്ട്.