forest

തിരുവനന്തപുരം: കർഷകരെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുയർന്നതിനെത്തുടർന്ന് വനനിയമ ഭേദഗതിയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയേക്കും. എതിർപ്പുയരുന്ന നിർദേശങ്ങൾ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ മലയോര മേഖലയിൽ തിരിച്ചടിയുണ്ടാകുമെന്ന് ചില മന്ത്രിമാർ പറഞ്ഞു.

അറസ്റ്രിനും വാറണ്ടില്ലാതെ പരിശോധനയ്ക്കും ഫോറസ്റ്റ് ഓഫീസർമാർക്ക് അധികാരം നൽകുന്ന ബില്ലിലെ സെക്ഷൻ 63, 52 വ്യവസ്ഥയാണ് വിവാദമായത്. ബില്ലിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ബില്ലിലെ പുതിയ വ്യവസ്ഥകൾ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെയും മലയോര കർഷകരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിമർശനം. പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം ആവശ്യമുള്ള ഭേദഗതികൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ബില്ലിൽ ചേർക്കും.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ കർഷകരുടെ കൈവശഭൂമി ബഫർ സോണായി മാറ്റാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് ബില്ലിൽ നൽകുന്നതെന്നും വനവിഭവങ്ങൾ ഉപജീവനത്തിനായി ശേഖരിക്കുന്ന ആദിവാസികളുടെ ജീവിതത്തെപ്പോലും ബില്ല് ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു. വനത്തിലെ തടാകത്തിൽ നിന്ന് മീൻ പിടിക്കുന്നതടക്കം കുറ്റകരമായി കണ്ട് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്.വനാതിർത്തിയോട് ചേർന്നുകിടക്കുന്ന 430 പഞ്ചായത്തുകളിലെ ഒന്നേകാൽ കോടിയോളം കർഷകരെ ഗുരുതരമായി ബാധിക്കുന്നതാണ് വനനിയമ ഭേദഗതിയെന്നാണ് ആരോപണം. വനം നിയമഭേദഗതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിരോധനം, വനാതിർത്തികളിൽ അനധികൃത മാറ്റം, മത്സ്യബന്ധനവും തോക്കുമായി പ്രവേശനവും കുറ്റകരമാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി. പിഴത്തുക അഞ്ചിരട്ടിയായി ഉയർത്തി.

 ജ​നാ​ഭി​പ്രാ​യം​ ​കേ​ൾ​ക്കും​: മ​ന്ത്രിശ​ശീ​ന്ദ്ര​ൻ

വ​ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ക​ര​ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ​പൊ​തു​ജ​ന​ ​അ​ഭി​പ്രാ​യ​ ​സ്വ​രൂ​പ​ണ​ത്തി​നാ​ണെ​ന്നും​ ​അ​ഭി​പ്രാ​യ​ ​സ​മ​ന്വ​യ​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​അ​ന്തി​മ​ ​നി​യ​മം​ ​ത​യ്യാ​റാ​ക്കു​ക​യു​ള്ളൂ​വെ​ന്നും​ ​മ​ന്ത്രി​ ​എ​ ​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​വ​നം​ ​വ​കു​പ്പ് ​ത​യ്യാ​റാ​ക്കി​യ​ ​എ​ട്ട് ​ഇ​ ​ഗ​വേ​ൺ​സ് ​ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഇ​ക്കൊ​ല്ലം​ ​ഇ​തു​വ​രെ​യു​ണ്ടാ​യ​ 37​ ​മ​ര​ണ​ങ്ങ​ളി​ൽ​ 16​ ​ഉം​ ​പാ​മ്പു​ക​ടി​യേ​റ്റു​ള്ള​താ​ണ്.​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​നി​താ​ന്ത​മാ​യ​ ​ജാ​ഗ്ര​ത​യു​ടെ​ ​ഫ​ല​മാ​യാ​ണ് ​മ​ര​ണ​സം​ഖ്യ​ ​കു​റ​യ്ക്കാ​ൻ​ ​സാ​ധി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​നേ​ട്ട​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കു​ന്ന​തി​ൽ​ ​വേ​ണ്ട​ത്ര​ ​വി​ജ​യം​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​ഇ​ ​ഗ​വേ​ണി​ങ് ​ആ​പ്പു​ക​ൾ​ ​പോ​ലു​ള്ള​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ലൂ​ടെ​ ​വ​കു​പ്പി​ന്റെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​നാ​വും.