തിരുവനന്തപുരം: ഒഴിവു വരുന്ന മുറയ്ക്ക് എ.ഡി.ജി.പിമാരായ എം.ആർ.അജിത്കുമാറിനും എസ്.പി.ജിയിൽ ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനും ഡി.ജി.പി റാങ്ക് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പരിശോധനാ സമിതിയുടെ ശുപാർശയാണ് അംഗീകരിച്ചത്. നിലവിൽ ബറ്റാലിയൻ എ.ഡി.ജി.പിയാണ് അജിത് കുമാർ. എസ്.പി.ജിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഫെബ്രുവരിയിൽ സുരേഷ് രാജ് പുരോഹിത് തിരിച്ചെത്തും. 1995 ബാച്ചിൽപെട്ട ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള 2000 ബാച്ചിലെ തരുൺകുമാറിന് എ.ഡി.ജി.പി റാങ്ക് ലഭിക്കും. 2007ബാച്ചിലെ ദേബേഷ് കുമാർ ബെഹ്റ, ഉമാ ബെഹ്റ, രാജ്പാൽമീണ, ജെ.ജയനാഥ് എന്നിവരെ ഐ.ജിമാരാക്കും. ദേബേഷും ഉമയും കേന്ദ്രഡെപ്യൂട്ടേഷനിലാണ്. 2011 ബാച്ചിലെ യതീഷ് ചന്ദ്ര, ഹരിശങ്കർ, കാർത്തിക്.കെ, പ്രതീഷ് കുമാർ, ടി.നാരായണൻ എന്നിവരെ ഡി.ഐ.ജിമാരാക്കും.