secretariate

തിരുവനന്തപുരം: ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെങ്കല്ലിന്റെ റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽ നിന്നു 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിന് മാത്രം ഫിനാൻഷ്യൽ ഗ്യാരന്റി നിലവിലുള്ള 2 ലക്ഷം രൂപയിൽ നിന്ന് 50,000 ആയി കുറവു ചെയ്യും. റോയൽറ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും.