a

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിൽ നിന്ന് വിവിധ കോഴ്സുകൾ പാസായി ഒഡെപെക് മുഖേന യു. എ.ഇയിൽ ജോലി ലഭിച്ച 54 വിദ്യാർത്ഥികൾക്ക് മന്ത്രി ഒ.ആർ.കേളു വിസ കൈമാറി. 20, 23 തിയതികളിൽ വിദ്യാർത്ഥികൾ യാത്ര തിരിക്കും. യാത്രാ ചെലവുകൾക്ക് പട്ടികജാതിപട്ടിക വർഗ വികസന കോർപറേഷൻ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഒഡെപെക് പ്രതിനിധികളായ രഞ്ജിത് തോമസ്, അഞ്ജന എസ്.നാണുക്കുട്ടൻ, നിഷാന്ത് ആർ.എസ്, ഐ.ടി.ഐ ട്രെയിനിംഗ് ഓഫീസർമാരായ മുനീർ.എം സിബി എ.പി തുടങ്ങിയവർ പങ്കെടുത്തു.