a

തിരുവനന്തപുരം: സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി.പി.എ) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് അവസരമൊരുക്കുന്നു. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സി.പി.എ. കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണിത്. നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെയാണ്. കൊമേഴ്‌സ് ബിരുദധാരികൾക്ക് സി.പി.എ പരീക്ഷാ പരിശീലനത്തോടു കൂടിയ യു.എസ്. ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൽസിൽ ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലന ധാരണ. ഫോൺ: 9745083015/ 9495999706.