1

പോത്തൻകോട്: സംസ്ഥാന സർക്കാർ തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാട്ടായിക്കോണം തെങ്ങുവിള ശ്രീമഹാദേവീ ക്ഷേത്രത്തിൽ നാലേകാൽ കോടി രൂപ ചെലവിൽ നിർമ്മിച്ച അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഡി.രമേശൻ സ്വാഗതവും ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ സിന്ധു ശശി,മുൻ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.ഇന്ദ്രൻ,മുൻ പഞ്ചായത്ത് അംഗം പി.സിദ്ധാർത്ഥൻ,തെങ്ങുവിള മഹാദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.പ്രദീപ് കുമാർ,സെക്രട്ടറി എസ്.ഭുവനചന്ദ്രൻ,എ.ഷിബു,വി.അരുൺ,സൂക്ഷമാദേവി തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: കാട്ടായിക്കോണം തെങ്ങുവിള ശ്രീമഹാദേവി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അമിനിറ്റി സെന്റർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു