jilla

തിരുവനന്തപുരം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി. മധുസൂദനൻനായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.എസ്. സജീവ് കുമാർ സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ കെ.എച്ച്.ആർ.എ കുടുംബ സുരക്ഷാപദ്ധതിയുടെ സഹായധനമായ പത്തുലക്ഷംരൂപ കൈമാറി.സംസ്ഥാന ജില്ലാ രക്ഷാധികാരി ജി.സുധീഷ് കുമാർ കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരിഫ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ സംഘടനാവിഷയവും സുരക്ഷാപദ്ധതി ചെയർമാൻ വി.ടി. ഹരിഹരൻ കെ.എച്ച്.ആർ.എ കുടുംബ സുരക്ഷാ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എം. രാജ, ബി. വിജയകുമാർ, സംസ്ഥാന സെക്രട്ടറി വി. വീരഭദ്രൻ, ജില്ലാ ട്രഷറർ എ. മുഹമ്മദ് നിസാം, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.