
ബാലരാമപുരം: ബാലരാമപുരം കനിവ് കമ്മ്യൂണിറ്റി സെന്റെറിൽ ഫിസിയോ തെറാപ്പി സേവനത്തോടൊപ്പം രാജീവ് ഗാന്ധി സെന്റെർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെ ലാബിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.കനിവ് ചെയർമാൻ എച്ച്.എ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,വൈസ് പ്രസിഡന്റ് ഷാമിലബീവി, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,കെ.ടി.ജി.എ പ്രസിഡന്റ് നടരാജൻ, കനിവ് പ്രവർത്തകരായ സുബൈർ ഹാജ, ജനാർത്ഥനൻ നായർ, സുലൈമാൻ ഫക്രുദീൻ, സജ്ജാദ് സഹീർ, ലത്തീഫ്, കളത്തിൽ സക്കീർ, ഇഖ്ബാൽ, നസീർ ഹുസൈൻ എന്നിവർ സംസാരിച്ചു.നസീർ തേജസ് സ്വാഗതവും അബ്ദുൽ ഹലീം നന്ദിയും പറഞ്ഞു.