
കല്ലമ്പലം: മൊഴി സാഹിത്യ കൂട്ടായ്മ സംസ്ഥാന തലത്തിൽ നടത്തിയ ബഷീർ കഥോത്സവത്തിന്റെ വിജയിയായി തിരുവനന്തപുരം നെടുമങ്ങാട് നൂർ മഹലിൽ ബി.ഷജിബുദ്ദീനെ തിരഞ്ഞെടുത്തു. 10001 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ഭൂവനേന്ദ്രൻ, നോവലിസ്റ്റ് സുധീശ് രാഘവൻ, എ.വി. ബാഹുലേയൻ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അവസാന റൗണ്ടിലെത്തിയ ഒൻപത് കഥാകാരന്മാർക്കും പുരസ്‌കാരങ്ങൾ നൽകും. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് മുരളീ കൃഷ്ണനും സെക്രട്ടറി സൈഫുദ്ദീൻ കല്ലമ്പലവും അറിയിച്ചു.
ഫോട്ടോ: ബി.ഷജിബുദ്ദീൻ