photo

നെയ്യാറ്റിൻകര: മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായ് പട്ടേൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ മഹാത്മാ സാംസ്കാരിക വേദിയുടെ കലണ്ടർ പ്രകാശനവും നടന്നു. നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ അനുസ്മരണ പ്രഭാഷണം നടത്തി.ചമ്പയിൽ സുരേഷ്,അഡ്വ.മഞ്ചവിളാകം ജയകുമാർ,സാം ലോപ്പസ്,പി.എസ്.അജയാക്ഷൻ,അഡ്വ.ആർ.എസ്.സുരേഷ് കുമാർ,പൂഴിക്കുന്ന് സതീഷ്,തത്തിയൂർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.