പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന.

സമ്മേളനവേദിയിൽ

രാവിലെ 9ന് ഗുരുദേവകൃതി പാരായണം. 10ന് ഗുരുധർമ്മ പ്രബോധനം. അദ്ധ്യക്ഷൻ: അരുവിപ്പുറം ക്ഷേത്രം ആൻഡ് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. പ്രഭാഷണം: അനിലഅജു ആരക്കുന്നം, മോഹനൻനായർ. ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി സ്വാഗതവും വർക്കല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരേഷ്ബാബു നന്ദിയും പറയും