
നെയ്യാറ്റിൻകര: കേരളത്തിലെ സിവിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠനം നടത്തുന്നതിലേക്കായി ബീഹാറിൽ നിന്നുള്ള സംഘം നെയ്യാറ്റിൻകര നഗരസഭ സന്ദർശിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ സെക്രട്ടറി ബി.സാനന്ദസിംഗ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്തിന്റെ സാന്നിദ്ധ്യത്തിൽ നഗരസഭ ജനന-മരണ രജിസ്ട്രാർ ജി.മനോജ് സിവിൽ രജിസ്ട്രേഷൻ നടപടിക്രമങ്ങളും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങളും വിശദീകരിച്ചു.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി സന്ദർശിച്ച സംഘത്തിന് ജനന-മരണ സബ് രജിസ്ട്രാർ സരിത, ആശുപത്രി സൂപ്രണ്ട് സന്തോഷ്, കിയോസ്കിന്റെ ചുമതലക്കാരി ജലജ എന്നിവർ പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു. ബീഹാറിലെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺകുമാർ, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് അഭയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് നഗരസഭ സന്ദർശിച്ചത്.