
തിരുവനന്തപുരം: മുൻ ട്രേഡ്‌യൂണിയൻ നേതാവും മാദ്ധ്യമപ്രവർത്തകനുമായിരുന്ന അഡ്വ.വി. പ്രതാപചന്ദ്രന്റ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തയ്യൽ തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗം അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. സജയകുമാർ,പുഷ്പൻ,എൻ. വാസുദേവൻ,സി.മുത്തുസ്വാമി,ജേക്കബ് ഫെർണാണ്ടസ്,ശ്രീവരാഹം മധുസൂദനൻ,കുന്നുകുഴി സുനിൽ, ചന്ദ്രമോഹൻ,നാഗരാജൻ,വിജയൻ ഓക്‌സാൽ,മോളി ഷീബ എന്നിവർ പങ്കെടുത്തു.