
കല്ലറ:ജനുവരി 17, 18 തീയതികളിൽ കല്ലറ ഹാപ്പി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണയോഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂടിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്‌മോഹൻ, ഡി.സി.സി ഭാരവാഹികളായ ഷാനവാസ് ആനക്കുഴി,സുധീർഷ പാലോട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു എസ് നായർ,ജി.പുരഷോത്തമൻ നായർ,കല്ലറ ബിജു, കല്ലറ ഷൗക്,നിസാം ചിതറ,കല്ലറ ബാലചന്ദ്രൻ, യൂസഫ് കല്ലറ,ഗോപാലകൃഷ്ണൻ നായർ, തെങ്ങുംകോട് സരേഷ്,രാജീവ് പി നായർ, കെ.പി.എസ്.ടി.എ നേതാക്കളായ പ്രദീപ് നാരായണൻ,ബിജു തോമസ്,എം സാബു,ജെ.സജീന,റിജാം,നിസാം,കൊല്ലായിൽ, രാകേഷ്,ക്ലീറ്റസ് തോമസ്,റമിൽ രാജ്,പ്രിൻസ് എന്നിവർ സംസാരിച്ചു. സുധീർഷ പാലോട് ചെയർമാനായും ഷമീം കിളിമാനൂർ വർക്കിംഗ് ചെയർമാനുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.