കാട്ടാക്കട: കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി വീട്ടമ്മ മാതൃകയായി.കാട്ടാക്കട മൊളിയൂർ സ്വദേശി വസന്തയാണ് നാട്ടുകാരുടെയും പൊലീസിന്റെയും അനുമോദനത്തിന് അർഹയായത്.മുതിയാവിള പദ്മവിലാസത്തിൽ സുനിൽകുമാറിന്റെ 2500 രൂപയും,പാൻ,ആധാർ ഉൾപ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്സ് കഴിഞ്ഞ വ്യാഴാഴ്ചയാണ് യാത്രാമധ്യേ കാട്ടാക്കട വച്ച് നഷ്ടപ്പെട്ടത്.പൊലീസിൽ പരാതി നൽകി.പിറ്റേദിവസം രാവിലെ ഉടമയെ പഴ്സ് കിട്ടിയതായി വസന്തയുടെ മകൾ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.സുനിൽകുമാർ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചശേഷം വസന്തയുടെ വീട്ടിലെത്തി പഴ്സ് ഏറ്റുവാങ്ങി.