
മലയിൻകീഴ് : കോൺഗ്രസ്.എസ് കാട്ടാക്കട ബ്ലോക്ക് കൺവെൻഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മാറനല്ലൂർ വെള്ളൂർക്കോണം ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് ജി.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പാളയം രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ബ്ലോക്ക് സെക്രട്ടറി എസ് സദാശിവൻ എന്നിവർ സംസാരിച്ചു.