
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കേരള സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കുമ്പോൾ സ്പോർട്സ് കോംപ്ലക്സായി മാറ്റുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നിലവിൽ സ്റ്റേഡിയം പ്രവർത്തനക്ഷമമല്ലെന്ന് കേരള റീജിയണൽ സ്പോർട്സ് ആൻഡ് ഗയിംസ് അസോസിയേഷൻ അറിയിച്ചു. നിലവിൽ ഇൻഡോർ സ്റ്റേഡിയത്തിൽ കാണികൾക്കുള്ള ഗ്യാലറി ഇനിയും യാഥാർത്ഥ്യമായിട്ടില്ല.
സ്റ്റേഡിയത്തിന് വാമിംഗ് അപ്പ് ഏരിയ സ്ഥാപിക്കാൻ സംഘാടകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതുമൂലം സംസ്ഥാന - അന്തർ ദേശീയ മത്സരങ്ങൾ നടത്താനും കഴിയില്ല. സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തായി കുന്നിടിയുന്നുണ്ട്. അതിന് സമീപത്താണ് വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്. ഇതും സ്റ്റേഡിയത്തിന് ഭീഷണിയാകുന്നു.
 ഹോസ്റ്റലും തകർച്ചയിൽ
സ്റ്റേഡിയത്തിലെ ഹോസ്റ്റലിലെ ഡ്രെയിനേജ് സിസ്റ്റവും തകർന്ന നിലയിലാണ്. നിലവിൽ 80 പേർക്കാണ് ഇവിടെ താമസ സൗകര്യമെങ്കിലും നിലവിൽ നൂറിലധികം പേരുണ്ട്.
 ഇന്റർനാഷണൽ ലെവലിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിയുന്നു
 ഫുട്ബാൾ ഗ്രൗണ്ട് കാടുകയറിയ നിലയിൽ
 കാണികൾക്കുള്ള ഗ്യാലറി യാഥാർത്ഥ്യമായിട്ടില്ല
 വാമിംഗ് അപ്പ് ഏരിയ സ്ഥാപിച്ചിട്ടില്ല