
വർക്കല: പാളയംകുന്ന് ജനതാജംഗ്ഷൻ ഗുരുമന്ദിരത്തിന്റെ 29-ാമത് വാർഷികവും കലാസാംസ്കാരിക സമ്മേളനവും അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.ഗുരുമന്ദിരം ഏർപ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്കാരം അഖിൽമാരാർക്ക് സ്വാമി ശുഭാംഗാനന്ദ കൈമാറി.വി.അനിൽകുമാർ,കെ.പി.തുളസീധരൻ,അനിൽ സത്യദാസ്,സനിൽ.എസ്,ഷാജി.സി തുടങ്ങിയവർ പങ്കെടുത്തു.നവീൻ.ജി,ഡോ.പ്രവീൺ,മാസ്റ്റർ അയാൻപ്രിൻസ് എന്നിവർക്ക് പുരസ്കാരങ്ങളും മൂന്നുപേർക്ക് ജീവകാരുണ്യ തുകയും വിതരണം ചെയ്തു.