aji

കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാൾക്ക് രണ്ട് വർഷം കഠിന തടവിനും 10,000രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു.കടകംപള്ളി വെട്ടുകാട് ഈന്തിവിളാകം ചർച്ച് റോഡ് ടി.സി 90/1666ൽ പുതുവൽ പുത്തൻ വീട്ടിൽ അജി(സുനിൽകുമാർ-56)യെയാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകാനും അല്ലാത്തപക്ഷം പ്രതി രണ്ട്മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.ഇതേ കേസിലെ കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 2022ലാണ് ഏഴുവയസുകാരിയെ വീണ്ടും നഗ്നത കാട്ടിയത്.കുട്ടി മാതാവിനോട് വിവരം പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വലിയതുറ സബ്ഇൻസ്പെക്ടറായിരുന്ന അഭിലാഷാണ് കുറ്റപത്രം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.