
ആര്യനാട്: ആര്യനാട് തൂബുംകോണം കോളനിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മദ്യക്കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത നെടുമങ്ങാട് സ്വദേശികളായ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് പനവൂർ വെള്ളംകുടി സി.സി ഹൗസിൽ അൽ അമീൻ(26),നെടുമങ്ങാട് പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ അഖിൽ(28) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ തൂബുംകോണം കോളനിയിൽ പ്രതികൾ സംഘർഷമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആര്യനാട് എസ്.എച്ച്.ഒ എസ്.വി.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.