h

തിരുവനന്തപുരം: എട്ട് മുനിസിപ്പാലിറ്റികളുടെയും ഒരു ഗ്രാമപഞ്ചായത്തിന്റെയും വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് തുടർനടപടിയെടുക്കുമെന്നും വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2011ലെ സെൻസസ് അടിസ്ഥാനമാക്കി 2015ൽ വിഭജിച്ച തദ്ദേശ വാർഡുകൾ വീണ്ടും വിഭജിക്കുന്നതെന്തിനാണെന്ന ചോദ്യമാണുയർന്നത്. ഇപ്പോഴും 2011ലെ സെൻസസാണ് അടിസ്ഥാനമാക്കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം പുതുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച എണ്ണമനുസരിച്ച് വാർഡുകൾ പുതുക്കാതിരിക്കുന്നത് അസമത്വമുണ്ടാക്കും. ഇതാണ് പരിഗണിച്ചതെന്നും മന്ത്രി വിശദീകരിച്ചു.