തിരുവനന്തപുരം: എട്ടാമത് സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്,ആരോഗ്യ ഭക്ഷ്യമേള, ഔഷധസസ്യ പ്രദർശനം എന്നിവയും പൂജപ്പുര മണ്ഡപത്തിൽ നടക്കും.ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ രക്ത പരിശോധന,അസ്ഥി സാന്ദ്രത നിർണയ ക്യാമ്പ്,പ്രമേഹ ചികിത്സാവിഭാഗം, ത്വക്ക് രോഗ ചികിത്സാ വിഭാഗം, അലർജി ആസ്തമ ക്ലിനിക്ക്,സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക ഒ.പി, ജനറൽ ഒ.പി എന്നിവയുമുണ്ടാകും.